നെല്ലിയാമ്പതി

ദിശ

സമുദ്ര നിരപ്പില്‍ നിന്നും 467 മുതല്‍ 1572 മീറ്റര്‍ ഉയരത്തില്‍ പാലക്കാടില്‍ നിന്നും 65 കീ.മീ അകലത്തില്‍ ഈ മനോഹരമായ ഹില്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. ധാരാളം തേയില തോട്ടങ്ങള്‍ ഈ മലനിരകളില്‍ കാണുവാന്‍ കഴിയുന്നതാണ്. മലനിരകള്‍ക്ക് പാദസ്വരം അണിഞ്ഞപ്പോലുളള സീതാര്‍ക്കുണ്ട് വെളളച്ചാട്ടം ഈ ഹില്‍ സ്റ്റേഷന്റെ അഭൗമ സൗന്ദര്യമാണ്. ട്രക്കിഗ്കാരുടെ പ്രിയ സ്ഥലമായ ഈ മലനിരകള്‍ ‘പാവങ്ങളുടെ ഊട്ടി’ എന്ന അപര നാമത്തില്‍ അറിയപ്പെടുന്നു. മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം എന്നിവ സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ സ്ഥലങ്ങളാണ്.

  • നെല്ലിയാമ്പതി
  • സ്ലീപ്പിങ് ലേഡി - നെല്ലിയാമ്പതി
  • ചില്ലിക്കൊമ്പൻ - നെല്ലിയാമ്പതി
  • നെല്ലിയാമ്പതി മലനിരകൾ
  • നെല്ലിയാമ്പതി
  • സ്ലീപ്പിങ് ലേഡി - നെല്ലിയാമ്പതി
  • ചില്ലിക്കൊമ്പൻ - നെല്ലിയാമ്പതി
  • നെല്ലിയാമ്പതി

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

നെല്ലിയാമ്പതിയിൽ നിന്ന് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. 120 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. കോയമ്പത്തൂർ അന്താരാഷ്ട്ര വിമാന താവളത്തിലേക്ക് നെല്ലിയാമ്പതിയിൽ നിന്ന് 123 കിലോമീറ്റർ ദൂരമുണ്ട്.

ട്രെയിന്‍ മാര്‍ഗ്ഗം

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ 58 കി.മീ, തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ 77 കി.മീ,

റോഡ്‌ മാര്‍ഗ്ഗം

പാലക്കാട് നിന്ന് 60 കി. മീ, തൃശൂരിൽ നിന്ന് 76 കി.മീ, കോയമ്പത്തൂർ നിന്നും 107 കി.മീ.