സൈലൻറ് വാലി

ദിശ

മണ്ണാര്‍ക്കാടില്‍ നിന്നും വടക്ക് പടിഞ്ഞാറായി 40 കി.മീ അകലത്തില്‍ സയലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നു. സഹ്യാദ്രി മലനിരകളിലെ നിത്യ ഹരിത വന പ്രദേശമായ ദേശീയോദ്യാനത്തിന് 89.52 ച.കി.മീ വിസ്തൃതിയുണ്ട്.

സാധാരണ വന പ്രദേശങ്ങളില്‍ കാണാറുളള ചീവീടുകളുടെ അഭാവമാണ് സയലന്റ് വാലി ദേശീയോദ്യാനത്തിന്റെ പ്രത്യേകത. ദേശീയോദ്യാനത്തില്‍ അപൂര്‍വമായി കണ്ടു വരുന്ന സിംഹവാലന്‍ കുരങ്ങുകളെ സംരക്ഷിക്കപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
അസി. വനംവകുപ്പ് വാർഡൻ,
സൈലൻറ് വാലി ദേശീയോദ്യാനം, മുക്കാലി.
ഫോൺ: 04924253225 / 8589895652

വെബ്സൈറ്റ് : www.silentvalley.gov.in

  • സൈലൻറ് വാലി
  • സൈലൻറ് വാലി നീലഗിരി ലംഗൂർ
  • സിംഹവാലൻ കുരങ്ങ്
  • സൈലൻറ് വാലി
  • സൈലൻറ് വാലി നീലഗിരി ലംഗൂർ
  • സിംഹവാലൻ കുരങ്ങ്

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

സൈലൻറ് വാലിയുടെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാന താവളം ആണ്‌. 77 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളത്തിലേക്ക് സൈലൻറ് വാലിയിൽ നിന്ന് 161 കിലോമീറ്റർ ദൂരമുണ്ട്.

ട്രെയിന്‍ മാര്‍ഗ്ഗം

പാലക്കാട് റെയിൽവേ സ്റ്റേഷൻ 52 Kms, തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ 100 Kms

റോഡ്‌ മാര്‍ഗ്ഗം

പാലക്കാട് നിന്ന് 55 കി. മീ, തൃശൂരിൽ നിന്ന് 97 കി.മീ, കോയമ്പത്തൂർ നിന്നും 63 കി.മീ.