Close

കളക്ടറേറ്റ്

ജില് ഭരണത്തിൽ കളക്ടറേറ്റ്(ജില്ലാകളക്ടറുടെ കാര്യാലയം) പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. പാലക്കാട് ജില്ലയിലെ കളക്ടറേറ്റ് നഗര ഹൃദയത്തിൽ കോട്ട മൈതാനത്തിനടുത്തു സ്ഥിതി ചെയ്യുന്നു . ജില്ലയിലെ ക്രമസമാധാനം നിലനിർത്തുന്നതിനുള്ള ജില്ലാമജിസ്‍ട്രേറ്റായും ജില്ലാഭരണാധികാരിയായ ജില്ലാകളക്ടർ പ്രവർത്തിക്കുന്നു. വിവിധ റവന്യൂവിഷയങ്ങൾ കൂടാതെ ആസൂത്രണം, വികസനം, പദ്ധതിനിർവ്വഹണം, ക്രമസമാധാനം, പൊതുഗതാഗതം, ഭക്ഷ്യ-പൊതുവിതരണം, പൊതുജനാരോഗ്യം, ദുരന്തനിവാരണം, തിരഞ്ഞെടുപ്പ്, സെൻസസ് എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. ജില്ലാകളക്ടറെ അദ്ദേഹത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിനായി ഡെപ്യൂട്ടികളക്ടർമാരും വിവിധവകുപ്പുകളുടെ ജില്ലാമേധാവികളും സഹായിക്കുന്നു.

ജില്ലാ കളക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ,
പാലക്കാട് 678 001
ഫോൺ: 0491 2505309