പഞ്ചായത്ത് വകുപ്പ് – പാലക്കാട് ജില്ല
കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പദ്ധതികളെക്കുറിച്ച് പഠനം നടത്തുന്നതിനായി കേന്ദ്ര സർക്കാർ 1957-ൽ ശ്രീ. ബൽവന്ത് റായ് മേത്തയുടെ അധ്യക്ഷതയിൽ ഒരു സമിതി രൂപീകരിച്ചു. ഗ്രാമീണ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ത്രിതല സംവിധാനം ഏർപ്പെടുത്തണമെന്ന് സമിതി ശുപാർശ ചെയ്തു. ബൽവന്ത് റായ് മേത്ത സമിതിയുടെ ശുപാർശകളും ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ ആശയങ്ങളും അടിസ്ഥാനമാക്കി, 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടനാപരമായ അടിത്തറ ലഭിച്ചു. കേരളത്തിൽ 1994 ഏപ്രിൽ 23-ന് കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു. തുടർന്ന് 1995 ഒക്ടോബർ 2 മുതൽ ത്രിതല പഞ്ചായത്ത് രാജ് സംവിധാനം പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഭാഗമായി അധികാരങ്ങളും വിഭവങ്ങളും ഉത്തരവാദിത്വങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കൈമാറുകയും ബന്ധപ്പെട്ട ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിന്യസിക്കുകയും ചെയ്തു. ഗ്രാമതലത്തിലുള്ള വികസന പ്രവർത്തനങ്ങളും പൊതുസേവനങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നതിൽ പഞ്ചായത്ത് വകുപ്പ് നിർണായക പങ്കുവഹിക്കുന്നു.
പഞ്ചായത്തു വകുപ്പിന്റെ പ്രധാന ചുമതലകൾ
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് വികസനഫണ്ട്, ജനറൽ പർപ്പസ് ഫണ്ട്, മെയിന്റനൻസ് ഫണ്ട് എന്നിവ വിതരണം ചെയ്യുക; ഗ്രാമപഞ്ചായത്തുകളുടെ വിവിധ ഫണ്ടുകളുടെ വിനിയോഗവും തനത് വരുമാനവും സംബന്ധിച്ച പുരോഗതി നിരീക്ഷിക്കുക; സംസ്ഥാനത്തെ ജനനങ്ങൾ, മരണങ്ങൾ, വിവാഹങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഉറപ്പാക്കുക; ഗ്രാമപഞ്ചായത്തുകളുടെ ബൈലോകൾക്ക് അംഗീകാരം നൽകുക; ത്രിതല പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം നിർണയിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക എന്നിവയാണ് പഞ്ചായത്ത് വകുപ്പിന്റെ പ്രധാന ചുമതലകൾ.
ഭരണസംവിധാനം
പഞ്ചായത്ത് വകുപ്പിന്റെ സംസ്ഥാനതല ഭരണത്തലവൻ പഞ്ചായത്ത് ഡയറക്ടറാണ്. ജില്ലാതലത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അദ്ദേഹത്തെ സഹായിക്കുന്നതിനായി പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ (ജില്ലാ പെർഫോമൻസ് ഓഡിറ്റ് ഓഫീസർ), പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, ക്ലാർക്കുമാർ, ഓഫീസ് അറ്റൻഡന്റുമാർ തുടങ്ങിയ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി എൻജിനീയറിങ് വിഭാഗവും പ്രവർത്തിക്കുന്നു. ഓരോ ഗ്രാമപഞ്ചായത്തിലും അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ സാങ്കേതിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനുള്ള സംവിധാനമുണ്ട്.
പാലക്കാട് ജില്ലയിലെ പഞ്ചായത്ത് വകുപ്പ്
പാലക്കാട് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ ആകെ 88 ഗ്രാമപഞ്ചായത്തുകളുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ ഭരണനിർവഹണം, വികസന പ്രവർത്തനങ്ങളുടെ ഏകോപനം, സർക്കാർ പദ്ധതികളുടെ നടത്തിപ്പ്, പൊതുസേവനങ്ങളുടെ കാര്യക്ഷമമായ വിതരണം എന്നിവയിൽ ജില്ലാ പഞ്ചായത്ത് വകുപ്പ് മേൽനോട്ടവും പിന്തുണയും നൽകുന്നു.
ജില്ലയിലെ പഞ്ചായത്തുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
| ക്രമ.നം | പഞ്ചായത്ത് | ലാൻഡ് ഫോൺ | മൊബൈൽ | ഇ-മെയിൽ | |
|---|---|---|---|---|---|
| പ്രസിഡൻറ് | സെക്രട്ടറി | ||||
| 1 | അഗളി | 0492-4254231 | 9496047180 | 9496047181 | ddpagalipkd@gmail[dot]com |
| 2 | അകത്തേത്തറ | 0491-2555171 | 9496047270 | 9496047271 | ddpakathetharapkd@gmail[dot]com |
| 3 | അലനല്ലൂർ | 0492-4262235 | 9496047160 | 9496047161 | ddpalanallurpkd@gmail[dot]com |
| 4 | ആലത്തൂര്‍ | 0492-2222398 | 9496047250 | 9496047251 | ddpalathurpkd@gmail[dot]com |
| 5 | അമ്പലപ്പാറ | 0466-2240240 | 9496047136 | 9496047137 | gp821ambpkd@gmail[dot]com |
| 6 | ആനക്കര | 0466-2254240 | 9496047102 | 9496047103 | ddpanakkarapkd@gmail[dot]com |
| 7 | അനങ്ങനടി | 0466-2243225 | 9496047138 | 9496047139 | ddpananganadipkd@gmail[dot]com |
| 8 | അയിലൂർ | 0492-3244274 | 9496047238 | 9496047239 | ddpayiloorpkd@gmail[dot]com |
| 9 | ചളവറ | 0466-2289387 | 9496047140 | 9496047141 | ddpchalavarapkd@gmail[dot]com |
| 10 | ചാലിശ്ശേരി | 0466-2256241 | 9496047104 | 9496047105 | ddpchalisseripkd@gmail[dot]com |
| 11 | കുഴൽമന്ദം | 0492-2272034 | 9496047206 | 9496047207 | ddpkuzhalmannampkd@gmail[dot]com |
| 12 | എലപ്പുള്ളി | 0491-2583230 | 9496047276 | 9496047277 | ddpelappullypkd@gmail[dot]com |
| 13 | എലവഞ്ചേരി | 0492-3266410 | 9496047244 | 9496047245 | ddpelavencheripkd@gmail[dot]com |
| 14 | എരിമയൂർ | 0492-2210376 | 9496047252 | 9496047253 | ddperimayoorpkd@gmail[dot]com |
| 15 | എരുത്തേമ്പതി | 0492-3236228 | 9496047216 | 9496047217 | ddperuthempathipkd@gmail[dot]com |
| 16 | കടമ്പഴിപ്പുറം | 0466-2267227 | 9496047148 | 9496047149 | ddpkadampazhypurampkd@gmail[dot]com |
| 17 | കാഞ്ഞിരപ്പുഴ | 0492-4238265 | 9496047170 | 9496047171 | ddpkanjirapuzhapkd@gmail[dot]com |
| 18 | കണ്ണാടി | 0492-2272046 | 9496047214 | 9496047215 | ddpkannadipkd@gmail[dot]com |
| 19 | കണ്ണമ്പ്ര | 0492-2266223 | 9496047266 | 9496047267 | ddpkannambrapkd@gmail[dot]com |
| 20 | കപ്പൂർ | 0466-2276067 | 9496047106 | 9496047107 | ddpkappurpkd@gmail[dot]com |
| 21 | കാരകുറിശ്ശി | 0492-4243238 | 9496047162 | 9496047163 | ddpkarakurissipkd@gmail[dot]com |
| 22 | കരിമ്പുഴ | 0466-2261227 | 9496047150 | 9496047151 | ddpkarimpuzhapkd@gmail[dot]com |
| 23 | കാവശ്ശേരി | 0492-2222392 | 9496047254 | 9496047255 | ddpkavasseripkd@gmail[dot]com |
| 24 | കേരളശ്ശേരി | 0491-2840254 | 9496047188 | 9496047189 | ddpkeralasseripkd@gmail[dot]com |
| 25 | കിഴക്കഞ്ചേരി | 0492-2255002 | 9496047256 | 9496047257 | ddpkizhakkencheripkd@gmail[dot]com |
| 26 | കൊടുമ്പ് | 0491-2574135 | 9496047186 | 9496047187 | ddpkodumbupkd@gmail[dot]com |
| 27 | കൊടുവായൂർ | 0492-3252257 | 9496047230 | 9496047231 | ddpkoduvayurpkd@gmail[dot]com |
| 28 | കൊല്ലങ്കോട് | 0492-3262324 | 9496047228 | 9496047229 | Ddppkdkollengode@gmail[dot]com |
| 29 | കോങ്ങാട് | 0491-2845247 | 9496047190 | 9496047191 | ddpkongadupkd@gmail[dot]com |
| 30 | കൊപ്പം | 0466-2262225 | 9496047116 | 9496047117 | ddpkoppampkd@gmail[dot]com |
| 31 | കോട്ടപ്പാടം | 0492-4262223 | 9496047166 | 9496047167 | ddpkottopadampkd@gmail[dot]com |
| 32 | കോട്ടായി | 0492-2285244 | 9496047202 | 9496047203 | ddpkottayipkd@gmail[dot]com |
| 33 | കൊഴിഞ്ഞാമ്പാറ | 0492-3272272 | 9496047218 | 9496047219 | ddpkozhinjamparapkd@gmail[dot]com |
| 34 | കരിമ്പ | 0492-4246236 | 9496047164 | 9496047165 | ddpkarimbapkd@gmail[dot]com |
| 35 | കുലുക്കല്ലൂർ | 0466-2215313 | 9496047118 | 9496047119 | ddpkulukallorpkd@gmail[dot]com |
| 36 | കുമരംപുത്തൂർ | 0492-4231157 | 9496047168 | 9496047168 | ddpkumaramputhoorpkd@gmail[dot]com |
| 37 | കുത്തനൂർ | 0492-2287222 | 9496047204 | 9496047205 | ddpkuthanoorpkd@gmail[dot]com |
| 38 | ലക്കിടി പേരൂർ | 0466-2230047 | 9496047142 | 9496047143 | ddplekkidiperroorpkd@gmail[dot]com |
| 39 | മലമ്പുഴ | 0491-2815148 | 9496047268 | 9496047268 | ddpmalampuzhapkd@gmail[dot]com |
| 40 | മങ്കര | 0491-2872320 | 9496047192 | 9496047193 | ddpmankarapkd@gmail[dot]com |
| 41 | മണ്ണൂർ | 0491-2872262 | 9496047194 | 9496047195 | ddpmannorpkd@gmail[dot]com |
| 42 | മരുതറോഡ് | 0491-2534003 | 9496047274 | 9496047275 | ddpmarutharoadpkd@gmail[dot]com |
| 43 | മാത്തൂർ | 0492-2214044 | 9496047208 | 9496047209 | ddpmathoorpkd@gmail[dot]com |
| 44 | മുതുതല | 0466-2217250 | 9496047120 | 9496047121 | ddpmuthuthalapkd@gmail[dot]com |
| 45 | മേലാർകോട് | 0492-2243331 | 9496047240 | 9496047241 | ddpmelarkodepkd@gmail[dot]com |
| 46 | മുണ്ടൂർ | 0491-2832238 | 9496047196 | 9496047197 | ddpmundoorpkd@gmail[dot]com |
| 47 | മുതലമട | 0492-2217256 | 9496047232 | 9496047233 | ddpmuthalamadapkd@gmail[dot]com |
| 48 | നാഗലശ്ശേരി | 0466-2370080 | 9496047108 | 9496047109 | ddpnagalasserypkd@gmail[dot]com |
| 49 | നല്ലേപ്പിള്ളി | 0492-3282313 | 9496047220 | 9496047221 | ddpnalleppillypkd@gmail[dot]com |
| 50 | നെല്ലായ | 0466-2287241 | 9496047122 | 9496047123 | ddpnellayapkd@gmail[dot]com |
| 51 | നെല്ലിയാമ്പതി | 0492-3246221 | 9496047242 | 9496047243 | ddpnelliyampathypkd@gmail[dot]com |
| 52 | നെന്മാറ | 0492-3244254 | 9496047246 | 9496047247 | ddpnemmarapkd@gmail[dot]com |
| 53 | ഓങ്ങല്ലൂർ | 0466-2233242 | 9496047124 | 9496047125 | ddpongallurpkd@gmail[dot]com |
| 54 | പല്ലശ്ശന | 0492-3268369 | 9496047248 | 9496047249 | ddppallassanapkd@gmail[dot]com |
| 55 | പൂക്കോട്ടുകാവ് | 0466-2240230 | 9496047152 | 9496047153 | ddppookkottukavupkd@gmail[dot]com |
| 56 | പരതൂർ | 0466-2238225 | 9496047128 | 9496047129 | ddpparuthurpkd@gmail[dot]com |
| 57 | പറളി | 0491-2856231 | 9496047198 | 9496047199 | ddpparalipkd@gmail[dot]com |
| 58 | പട്ടിത്തറ | 0466-2373029 | 9496047110 | 9496047111 | ddppattitharapkd@gmail[dot]com |
| 59 | പട്ടഞ്ചേരി | 0492-3232244 | 9496047222 | 9496047223 | ddppattancherypkd@gmail[dot]com |
| 60 | പെരുമാട്ടി | 0492-3232226 | 9496047224 | 9496047225 | ddpperumattypkd@gmail[dot]com |
| 61 | പെരിങ്ങോട്ടുകുറിശ്ശി | 0492-2216233 | 9496047210 | 9496047211 | ddpperugottukurissipkd@gmail[dot]com |
| 62 | പെരുവെമ്പ് | 0492-3242324 | 9496047282 | 9496047283 | ddpperuvembapkd@gmail[dot]com |
| 63 | പിരായിരി | 0491-2508180 | 9496047200 | 9496047201 | ddppirayiripkd@gmail[dot]com |
| 64 | പൊൽപ്പുള്ളി | 0492-3222254 | 9496047278 | 9496047279 | ddppolpullypkd@gmail[dot]com |
| 65 | പുതുക്കോട് | 0492-2266227 | 9496047258 | 9496047259 | ddpputhucodepkd@gmail[dot]com |
| 66 | പുതുനഗരം | 0492-3252406 | 9496047234 | 9496047235 | ddpputhunagarampkd@gmail[dot]com |
| 67 | പുതുപ്പരിയാരം | 0491-2555139 | 9496047272 | 9496047273 | ddpputhuppariyampkd@gmail[dot]com |
| 68 | പൂടൂർ | 0492-4254248 | 9496047182 | 9496047183 | ddppudurpkd@gmail[dot]com |
| 69 | പുതുശ്ശേരി | 0491-2566339 | 9496047280 | 9496047281 | ddppudusserypkd@gmail[dot]com |
| 70 | ഷോളയൂർ | 0492-4254381 | 9496047184 | 9496047185 | ddpsholayurpkd@gmail[dot]com |
| 71 | ശ്രീകൃഷ്ണപുരം | 0466-2261222 | 9496047154 | 9496047155 | ddpsreekrishnapurampkd@gmail[dot]com |
| 72 | തരൂർ | 0492-2232231 | 9496047260 | 9496047261 | ddptharoorpkd@gmail[dot]com |
| 73 | തച്ചമ്പാറ | 0492-4243259 | 9496047176 | 9496047177 | ddpthachamparapkd@gmail[dot]com |
| 74 | തച്ചനാട്ടുകര | 0492-4236236 | 9496047174 | 9496047175 | ddpthachanatukarapkd@gmail[dot]com |
| 75 | തേങ്കുറിശ്ശി | 0492-2284222 | 9496047212 | 9496047213 | ddpthenkurissipkd@gmail[dot]com |
| 76 | തെങ്കര | 0492-4226810 | 9496047178 | 9496047179 | ddpthenkarapkd@gmail[dot]com |
| 77 | തിരുമുറ്റക്കോട് | 0466-2258233 | 9496047112 | 9496047113 | ddpthirumittakodepkd@gmail[dot]com |
| 78 | തിരുവേഗപ്പുറ | 0466-2218247 | 9496047130 | 9496047131 | ddpthiruvegappurapkd@gmail[dot]com |
| 79 | തൃക്കടീരി | 0466-2380042 | 9496047156 | 9496047157 | ddpthrikkadeeripkd@gmail[dot]com |
| 80 | തൃത്താല | 0466-2272030 | 9496047114 | 9496047115 | ddpthrithalapkd@gmail[dot]com |
| 81 | വടക്കഞ്ചേരി | 0492-2258007 | 9496047264 | 9496047265 | ddpvadakkencherypkd@gmail[dot]com |
| 82 | വടകരപ്പതി | 0492-3235497 | 9496047226 | 9496047227 | ddpvadakarappathipkd@gmail[dot]com |
| 83 | വടവന്നൂർ | 0492-3215354 | 9496047236 | 9496047237 | ddpvadavanoorpkd@gmail[dot]com |
| 84 | വല്ലപ്പുഴ | 0466-2235222 | 9496047132 | 9496047133 | ddpvallapuzhapkd@gmail[dot]com |
| 85 | വണ്ടാഴി | 0492-2260021 | 9496047262 | 9496047263 | ddpvandazhipkd@gmail[dot]com |
| 86 | വാണിയംകുളം | 0466-2227127 | 9496047144 | 9496047145 | ddpvaniyamkulampkd@gmail[dot]com |
| 87 | വെള്ളിനേഴി | 0466-2285379 | 9496047158 | 9496047159 | ddpvellinezhipkd@gmail[dot]com |
| 88 | വിളയൂർ | 0466-2262260 | 9496047134 | 9496047135 | ddpvilayoorpkd@gmail[dot]com |
നഗരസഭ / മുനിസിപ്പാലിറ്റി
കേരള പഞ്ചായത്ത് ആക്ട് 1960 ല്‍ നിലവില്‍ വന്നത്തോടെ ഭരണസൗകര്യാർഥം ലോക്കല്‍ ബോഡീസ് വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുനിസിപ്പല്‍ വകുപ്പായും വിഭജിച്ചു. 1962 ലാണ് മുനിസിപ്പല്‍ വകുപ്പ് രൂപം കൊണ്ടത്. 74-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്ന് 1993 ഏപ്രില്‍ തദ്ദേശ സർക്കാർ ആയി നഗരസഭകള്‍ നിലവില്‍ വന്നു. കേരളത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലാണ് നഗരകാര്യ ഡയറക്ടറേറ്റ് ഉളളത്. ഈ വകുപ്പ് കേരളത്തിലെ എല്ലാ നഗര സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണം നിർവഹിക്കുന്നു.
പാലക്കാട് ജില്ലയില്‍ 7 നഗരസഭകളാണുളളത്. നഗരസഭകളുടെ ഭരണ തലവന്‍ നഗരസഭാ സെക്രട്ടറിയാണ്.
ജില്ലയിലെ നഗരസഭകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
| ക്രമ.നം | നഗരസഭ | ലാൻഡ് ഫോൺ | ഇ-മെയിൽ |
|---|---|---|---|
| 1 | പാലക്കാട് | 0491-2534158 | secypkd@gmail[dot]com |
| 2 | ചിറ്റൂർ-തത്തമംഗലം | 0492-3222343 | Secretary[dot]chittur@rediffmail[dot]com |
| 3 | മണ്ണാർക്കാട് | 0492-4222336 | ddpmannarkkadpkd@gmail[dot]com |
| 4 | ചെർപ്പുളശ്ശേരി | 0466-2282238 | ddpcherpulasseripkd@gmail[dot]com |
| 5 | ഒറ്റപ്പാലം | 0466-2246549 | secotplm@gmail[dot]com |
| 6 | ഷൊർണ്ണൂർ | 0466-2224417 | secretaryshornur@gmail[dot]com |
| 7 | പട്ടാമ്പി | 0466-2212233 | ddppattambipkd@gmail[dot]com |