Close

ഓൺലൈനായി ഭൂനികുതി അടയ്ക്കൽ

ഭൂരേഖയുടെ ഓൺലൈൻ പോക്കുവരവും പരിപാലനവും ഉദ്ദേശിച്ചുള്ള വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് റലിസ് ( റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം – റിലിസ്). ദേശീയഭൂരേഖ ആധുനികീകരണ പദ്ധതിയുടെ (എന്‍.എല്‍.ആര്‍.എം.പി – നാഷണൽ ലാൻഡ് റെക്കോർഡ്സ് മോഡ്ഡണൈസേഷൻ പ്രോഗ്രാം) ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി റവന്യൂ രജിസ്ട്രേഷൻ സംവിധാനങ്ങളുടെ സംയോജിതമായപ്രവർത്തനം ലക്ഷ്യമിടുന്നു. സ്വത്തുതർക്കം ഇല്ലാതാക്കുക, ഭൂരേഖാപരിപാലനസമ്പ്രദായത്തിലെ സുതാര്യത ഉറപ്പുവരുത്തുക എന്നിവയിലൂടെ രാജ്യത്തെ ഭൂസ്വത്തുകളുടെ ഉടമസ്ഥാവകാശം കൃത്യവും സമഗ്രവുമാക്കുകയാണ് റലിസ് വിഭാവനം ചെയ്യുന്നത്.

സ്ഥലം : വില്ലേജ് ഓഫീസുകൾ, പാലക്കാട് ജില്ല. | നഗരം : പാലക്കാട് | പിൻ : 678001.

ഭൂനികുതി അടയ്ക്കാന്‍ :-

സന്ദർശിക്കുക: http://www.revenue.kerala.gov.in/