Close

പാലക്കാട് കോട്ട

പാലക്കാട് കോട്ട / ടിപ്പുവിന്റെ കോട്ട : പ്രവേശനസമയം 08:00-18:00 hrs.
പാലക്കാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. 1766 ല്‍ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചിട്ടുളളത്. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം കോട്ട പിടിച്ചെടുക്കുകയും 1790 ല്‍ ആയത് പുതുക്കി പണിയുകയും ചെയ്യതു. ഇപ്പോള്‍ കോട്ട ആര്‍ക്കിയോളിജക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.

രാവിലെ 08.00 മണി മുതല്‍ വൈകുന്നേരം 06.00 മണിവരെ സന്ദര്‍ശക്കര്‍ക്കായി കോട്ട തുറന്നു കൊടുക്കുന്നുണ്ട്. പാലക്കാട് സബ് ജയില്‍ കോട്ടയ്ക്കത്താണ് പ്രവര്‍ത്തിക്കുന്നത്.കൺസർവേഷൻ അസിസ്റ്റൻറ് പാലക്കാട് കോട്ട. ഫോൺ: 0491 – 2500171.