Close

കര്‍മ്മ പദ്ധതി

Filter Scheme category wise

Filter

ക്യാന്‍സര്‍ സുരക്ഷ

കേരളത്തിലെ മരണനിരക്കിന്ഒരു പ്രധാന കാരണം കാൻസർ ആണ്. പല തരത്തിലുള്ള ക്യാൻസറുകളും ഇന്ന് ചികിത്സിച്ചു ഭേദപ്പെടുത്തുന്നുണ്ട് എങ്കിലും ചികിത്സ പലപ്പോഴും ദീർഘവും ചെലവേറിയതുമാണ്. ആയതിനാൽ നിരവധി കുടുംബങ്ങൾ പാതിവഴിയിൽ ചികിത്സ ഉപേക്ഷിക്കുന്നു, അത്ഉയർന്ന മരണ നിരക്കിന്കാരണമാകുന്നു. കുട്ടികൾക്കിടയിലുള്ള ക്യാൻസർ ചികിൽസിച്ചു മാറ്റാവുന്ന ഒന്നാണ്. ഇത് കണക്കിലെടുത്ത് കേരള സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ക്യാന്‍സര്‍ സുരക്ഷ പദ്ധതി.18വയസ്സിന് താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നൽകപ്പെടും. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവര്‍ക്ക് ചികിത്സാ ചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. ദാരിദ്ര്യരേഖയ്ക്ക് മുകളിലെന്നോ താഴെയെന്നോ വ്യത്യാസമില്ലാതെ അർഹരായ എല്ലാ കുട്ടികൾക്കും പ്രയോജനം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രോഗനിർണയ ചിലവുകൾ ഉൾപ്പെടെയുള്ള ചികിത്സയുടെ…

പ്രസിദ്ധീകരണ തീയതി: 01/03/2018
കൂടുതൽ വിവരങ്ങൾ