Close

ആരാധനാലയങ്ങൾ

ജൈനിമേട് ജൈന ക്ഷേത്രം

പാലക്കാട്‌ ടൌണ്‍ നിന്ന് 3 km കല്‍‌പാത്തി പുഴയുടെ തിരത്ത് ആണ് സ്ഥിതി ചെയുന്നത്. രാവിലെ 7.00 മണി മുതല്‍ 10.30 വരെയും വൈകുന്നെരം 5 മണി മുതല്‍ 7.00 മണി വരെയും ആണ് ദര്‍ശന സമയം. പാലക്കാട്‌ റെയില്‍വേ സ്റ്റേഷന്‍ നിന്ന് വളരെ അടുതാണ്ണ്‍ ക്ഷേത്രം സ്ഥിതി ചെയുന്നത്‌.

32 അടി ഉയരവും 20 അടി വിതിയും ആണ്. ഈ ക്ഷേത്രത്തിന്‍റെ അടുത്ത് സ്ഥിതി ചെയുന്ന സ്ഥലം ജൈനിമേട് എന്ന പേരില്‍ അറിയപെടുന്നു. കേരള ജൈനിസം സ്ഥിതി ചെയുന്ന കുറച്ചു സ്ഥലങ്ങളില്‍ ഒന്നാണ് ഇത് ഇവിടെ 400 ജൈന കുടുബങ്ങള്‍ താമസികുന്നു പക്ഷെ അതില്‍ ഇപ്പോള്‍ കുറച്ചു കുടുബങ്ങള്‍ മാത്രമേ ഇപോള്‍ ഇവിടെ താമസികുന്നുളു. ഇവിടെ ഒരു ജൈന കുടുംബത്തില്‍ വെച്ചാണ്‌ പ്രശസ്ഥ കവി കുമാരനാശാന്‍ വീണ പൂവ് എന്ന കൃതി എഴുതിയത്.

തിരുവാലത്തൂര്‍

പാലക്കാട്‌ നിന്ന് 8 km ചിറ്റൂര്‍ കൊടുമ്പ്‌ റോഡില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയുന്നത്. ഈ ക്ഷേത്ത്രത്തില്‍ പഴയ മര കൊത്തു പണികളും കലില്‍ ചെയ്തിടുള്ള കൊത്തു പണികളും ഇവിടെ കാണാന്‍ പറ്റും. ഈ ക്ഷേത്രത്തിന്‍റെ പണി ഇനിയും മുഴുവനായി കഴിഞ്ഞിട്ടില്ല കാരണം മനുഷന് ഇ ക്ഷേത്രത്തിന്റെ പണി മുഴുവനായി ചെയാന്‍ കഴിയില്ല എന്നാണ് ഇവിടുത്തെ വിശ്വാസം. 4000 കലുകളില്‍ തിര്‍ത്ത വിളക്കുകള്‍ ക്ഷേത്രത്തിന്റെ ചുമരില്‍ കാണാന്‍ പറ്റും വിലകുകളില്‍ തിരി തെളിയുമ്പോള്‍ ഉള്ള കാഴ്ച അതി മനോഹരം ആണ്. വേറെ ഇവിടുത്തെ ആകര്‍ഷണം ആണ് മിഴാവ് ചാക്യാര്‍കൂത്തിനും കൂടിയാട്ടത്തിനും ഉപയോകിക്കുന്ന ഒരു വടിയോപകരണം ആണ് മിഴാവ്.

കുമാരപുരം

പാലക്കാട്‌ കല്‍‌പാത്തി പുഴയുടെ അടുത്ത് സ്ഥിതി ചെയുന്ന ക്ഷേത്രം ആണ് കുമാരപുരം ക്ഷേത്രം. രാവിലെ 7.00 മണി മുതല്‍ 10.30 വരെയും വൈകുന്നെരം 5 മണി മുതല്‍ 7.00 മണി വരെയും ആണ് ദര്‍ശന സമയം. പഴയ വേദ പഠനം ഈ ക്ഷേത്രത്തില്‍ നടന്നു വരുന്നു. പ്രസന്ന വെകിടാചലപതി ആണ് ഇവിടുത്തെ പ്രതിഷ്ഠ.

തൃത്താല

പാലക്കാട്‌ നിന്ന്‍ 75 km അകലെ സ്ഥിതി ചെയുന്ന ക്ഷേത്രം ആണ് തൃത്താല ശിവ ക്ഷേത്രം. കട്ടില്‍മഠം ക്ഷേത്രം ഗുരുവായൂര്‍ പട്ടാമ്പി റോഡില്‍ സ്ഥിതി ചെയുന്ന ഒരു ചെറിയ ഭുദ്ധിസ്റ്റ് മോനുമെന്റ്റ് ആണ്. വി.ടി.ഭട്ടതിരിപ്പാട് ജന്മ സ്ഥലം കുടിയാണ് തൃത്താല.

തിരുവില്ലമല

പാലക്കാട്‌ ഒറ്റപ്പാലത്തില്‍ നിന്നും 13km അകലെ അന്നേ തിരുവിലമല. ഭാരത പുഴ ഇതിലുടെ ആണ് ഒഴുകുന്നത്. ഇവിടുത്തെ പ്രഥാന ആകര്‍ഷണം ശ്രീ രാമ ക്ഷേത്രവും പുനര്‍ജനിയും ആണ്. പുനര്‍ജനി യിലുടെ നുഴാന്‍ കഴിഞ്ഞാല്‍ നമ്മുടെ പാപങ്ങള്‍ തിര്‍ന്നു എന്നാണ് വിശ്വാസം. നിള (ഭാരതപുഴ) തിരത്ത് ശവ സംസ്കാരം നടത്തുന്നത് ആത്മാവിന് മോക്ഷം കിട്ടും എന്ന് വിശ്വസിക്കുന്നു

പന്നിയൂര്‍ ശ്രീ വരാഹമൂര്‍ത്തി

(സ്ഥലം – കുറ്റിപ്പുറം നഗരത്തിൽ നിന്നും പതിനഞ്ചു കിലോമീറ്റർ തെക്ക്, കുമ്പിടി.)

പെരുന്തച്ചൻ നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന ഈ അപൂർണ്ണ ക്ഷേത്രം പന്നിയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. തച്ചു ശാസ്ത്രത്തിൽ അഗ്രഗണ്യൻ എന്ന് അറിയപ്പെട്ടിരുന്ന പെരുന്തച്ചനോട് വാസ്‌തുവിദ്യയിൽ സ്വർഗ്ഗസമാനമായ ഒരു ക്ഷേത്രമാണ് നിർമ്മിക്കാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അത് യാഥാർഥ്യമാവുമോ എന്ന് ആകുലപ്പെട്ട ദേവേന്ദ്രൻ പെരുന്തച്ചൻറെ ക്ഷേത്രനിർമ്മാണം തുടരെ തടസപ്പെടുത്തിക്കൊണ്ടിരുന്നു. 4000 വർഷം മുൻപ് പരശ്ശുരാമനാൽ പ്രതിഷ്‌ഠിക്കപ്പെട്ട കേരളത്തിലെ ആദ്യ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.

വടക്കന്തറ

ജൈനിമേട് പോകുന്നവഴി, ചുണ്ണാമ്പുതറക്ക് സമീപം, പ്രവർത്തനസമയം 0500 – 11.30 hrs, 16.30 – 19.30 hrs.

വടക്കന്തറ ഭഗവതി തമിഴ് ഇതിഹാസകാവ്യമായ സിലപ്പതികാരത്തിലെ വീരനായിക കണ്ണകിയുടെ പുനര്‍ജ്ജന്മമാണ്. ക്ഷേത്ര ആചാരമായ സന്ധ്യക്ക്‌ കൃത്യം ആറ് മണിക്കുള്ള വെടിക്കെട്ട് ജനങ്ങൾക്ക് അവരുടെ ദിനചര്യയുടെ ഭാഗമെന്നപോലെ സുപരിചിതമാണ്. പ്രധാന ഉത്സവമായ വലിയ വേല മറ്റ് പതിനഞ്ചു ക്ഷേത്രങ്ങളുടെ കൂടെ ചേർന്ന് മൂന്ന് വർഷത്തിലൊരിക്കൽ നടത്തുന്നു.

മണപ്പുള്ളിക്കാവ്

(ഈസ്റ്റ്‌ യാക്കര ദര്‍ശന സമയം 0630-1030,1700-1900) പാലക്കാട്‌ ജില്ലയിലെ പ്രധാനപെട്ട ദേവി ക്ഷേത്രങ്ങളിൽ ഒന്നായ മണപ്പുള്ളിക്കാവ് നഗരഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു.ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ വേല മഹോത്സവം ഫെബ്രുവരി / മാര്‍ച്ച്‌ മാസങ്ങളിൽ നടന്നു വരുന്നു.

കാച്ചാംകുറിശ്ശി

നെല്ലിയാമ്പതി മലനിരകള്‍ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന കാച്ചാംകുറിശ്ശി അമ്പലം ചുമർ ചിത്രങ്ങൾക്ക് പ്രസിദ്ധമാണ്.

കല്‍‌പാത്തി അഗ്രഹാരം – വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം

കല്‍‌പാത്തി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു.കാശിയില്‍ പകുതി കല്‍‌പാത്തി എന്നാണ് അറിയപ്പെടുന്നത്.പ്രധാനപെട്ട ഉത്സവങ്ങളില്‍ ഒന്നായ രഥോത്സവം നവംബർ മാസത്തിലാണ് നടക്കുന്നത്‌.കാശിയിലെ ശിവ ക്ഷേത്ര മാതൃകയില്‍ ആണ് ക്ഷേത്ര നിര്‍മ്മിതി.ക്ഷേത്രത്തെ കൂടാതെ ബ്രാഹ്മണ അഗ്രഹാരം കൂടെ ഇവിടെ സ്ഥിതി ചെയ്യുന്നു.

തിരുവേഗപ്പുറ ശങ്കരനാരായണൻ ക്ഷേത്രം

ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപെടുന്നു . പതിനഞ്ചോ പതിനാറോ നൂറ്റാണ്ടിൽ ആണ് കൂത്തമ്പലം നിർമിച്ചത് .

ഓങ്ങല്ലൂർ തളിയിൽ ശിവക്ഷേത്രം

പട്ടാമ്പിക്കടുത്തുള്ള ഓങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്നു .ശില്പകലകളാൽ പ്രസിദ്ധമാണീ ക്ഷേത്രം.