Close

നെല്ലിയാമ്പതി

സമുദ്ര നിരപ്പില്‍ നിന്നും 467 മുതല്‍ 1572 മീറ്റര്‍ ഉയരത്തില്‍ പാലക്കാടില്‍ നിന്നും 65 കീ.മീ അകലത്തില്‍ ഈ മനോഹരമായ ഹില്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. ധാരാളം തേയില തോട്ടങ്ങള്‍ ഈ മലനിരകളില്‍ കാണുവാന്‍ കഴിയുന്നതാണ്. മലനിരകള്‍ക്ക് പാദസ്വരം അണിഞ്ഞപ്പോലുളള സീതാര്‍ക്കുണ്ട് വെളളച്ചാട്ടം ഈ ഹില്‍ സ്റ്റേഷന്റെ അഭൗമ സൗന്ദര്യമാണ്. ട്രക്കിഗ്കാരുടെ പ്രിയ സ്ഥലമായ ഈ മലനിരകള്‍ പാവങ്ങളുടെ ഊട്ടി എന്ന അപര നാമത്തില്‍ അറിയപ്പെടുന്നു. മാന്‍പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് കുന്ന്, കാരപ്പാറ ഡാം എന്നിവ സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ സ്ഥലങ്ങളാണ്.