Close

വിനോദസഞ്ചാരം

അടിസ്ഥാന വിവരങ്ങൾ

ടെലിഫോൺ കോഡ്: +91-491
വ്യോമയാനം: ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂർ (55 കി.മീ.)
റെയിൽ: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ (ദൂരം നഗരത്തിൽ നിന്നും 5 കി.മീ.) ദക്ഷിണറെയിൽവേയുടെ സുപ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. കൂടാതെ ടൗൺ റെയിൽവേ സ്റ്റേഷനും.
റോഡ്: സംസ്ഥാന അതിർത്തിയിലേക്കും മറ്റു ജില്ലകളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിന് പരസ്പരബന്ധിതമായ ഒരു മികച്ച റോഡ് ശൃംഖലയാണ് പാലക്കാടിനുള്ളത്.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്
ഫോൺ : 2520098

ബസ് സമയവിവരം:
മലമ്പുഴയിലേക്ക്: പതിവായി ബസ് സൗകര്യം ലഭ്യമാണ് ( 06:00 – 20:00 hrs )
സൈലൻറ് വാലി ദേശീയോദ്യാനത്തിലേക്ക്: ഓരോ മണിക്കൂറിലും മണ്ണാർക്കാടുനിന്നും മുക്കാലിയിലേക്ക് ബസ് സൗകര്യമുണ്ട്. മുക്കാലിയിൽനിന്നും സൈലൻറ് വാലിയിലേക്കുള്ള ഗതാഗതം വനംവകുപ്പാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത് വനംവകുപ്പ് വാർഡൻ, മുക്കാലി
നെല്ലിയാമ്പതിയിലേക്ക്: 04:30, 05:30, 07:00, 09:30, 12:30, 13:30, 17:00 hrs

ടൂറിസ്റ്റ് ഇൻഫോർമേഷൻ ആഫീസ്: ഇൻഫോർമേഷൻ കൗണ്ടർ, ചിൽഡ്രൻസ് പാർക്കിനുസമീപം, പാലക്കാട്.
ഫോൺ : 2538996
വിസ്തീർണ്ണം: 4,480 സ്‌ക്വ. കി.മീ.
ജനസംഖ്യ: 26,17,482 ( 2011 സെൻസസ് )
ഉയരം: സമുദ്രനിരപ്പിനുമുകളിൽ

കേരളത്തിന്റെ ധാന്യപ്പുര എന്ന് വിശേഷിക്കപ്പെട്ട പാലക്കാട് മലകള്‍, കുന്നുകള്‍, പുഴകള്‍, കാടുകള്‍ എന്നിവയാല്‍ ഹരിതാഭമായ പ്രദേശമാണ്. പശ്ചിമഘട്ടത്തിലെ മലനിരകള്‍ക്കിടയില്‍ 40 കീ.മീ വീതിയില്‍ കിടക്കുന്ന പ്രകൃതിദത്ത പാതയായ പാലക്കാട് ചുരം വടക്ക് നിന്നുളള കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ഇടയില്‍ ഇടനാഴി പോലെ വര്‍ത്തിക്കുന്ന ചുരം ഇന്ത്യയുടെ വാണിജാവശ്യങ്ങള്‍ക്കായി കിഴക്കും പടിഞ്ഞാറും ഉളള തീരപ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മാര്‍ഗ്ഗം കൂടിയാണ്. ഒരു കാലത്ത് പാലക്കാട് പ്രദേശത്ത് നിറഞ്ഞു നിന്ന കാടും നറുമണം പടര്‍ത്തി നിന്നിരുന്ന പാലപ്പൂക്കളിലും നിന്ന് ‘ പാല ‘ എന്നും ‘ കാട് ‘ എന്നും രണ്ട് പദങ്ങള്‍ ചേര്‍ന്ന് വന്നിട്ടുളളതാണ് പാലക്കാട് എന്ന സ്ഥലത്തിന്റെ നാമോല്‍പ്പത്തി എന്ന് പറയപ്പെടുന്നു. തമിഴിന്റെയും കേരളത്തിന്റെയും സമ്മിശ്ര സംസ്കാരം നിറഞ്ഞ ഈ കാര്‍ഷിക സമൂഹത്തില്‍ മികച്ച കര്‍ണ്ണാടക സംഗീത‍ജ്ഞര്‍ പിറവികൊണ്ടിട്ടുളളതാണ്.