ഏതാനും വാക്കുകള്‍ പാലക്കാടിനെ കുറിച്ച്
കരിമ്പനകളുടെയും നെല്‍പ്പാടങ്ങളുടെയും നാട്
പാലക്കാട് കേരളത്തിലെ പതിനാലു ജില്ലകളില്‍ തീരദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്. 32 മുതല്‍ 40 കീലോമീറ്റര്‍ വിസ്തൃതിയുളള പാലക്കാട് ചുരമാണ് കേരളത്തിന്റെ കവാടം. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിദ്യാഭ്യാസപരമായും വിനോദസഞ്ചാരപരമായും കൂടാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും വിപുലവും വിസ്തൃതവുമായ സമീപനമാണ് ജില്ല കാഴ്ചവയ്ക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ധാരാളം കരിമ്പനകള്‍ ഉളളതിനാല്‍ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു.
പാലക്കാട് ജില്ലയില്‍ നിലവില്‍ 2 റവന്യു ഡിവിഷനുകളും 6 താലൂക്കുകളും 157 റവന്യു വില്ലേജുകളുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ 13 ബ്ലോക്ക് പഞ്ചായത്തുകളും 7 നഗരസഭകളും 88 ഗ്രാമീണ പഞ്ചായത്തുകളുമുണ്ട്. ജില്ലയുടെ ആസ്ഥാനം പാലക്കാട് പട്ടണമാണ്. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം കളക്ടറേറ്റിന് ഒരു കീലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.