ജില്ലയുടെ സവിശേഷതകള്‍
- പാലക്കാട് ജില്ല നിലവില്‍ വന്നത് 1957 ജനവരി 1-ാം തിയതിയാണ്.
- കേരളത്തിലെ ജില്ലകളില്‍ വച്ച് പാലക്കാട് ജില്ല വിസ്തൃതിയില്‍ 1-ാം സ്ഥാനത്താണ്. ( 4482 ച.കീ.മീ )
- സാക്ഷരതാ നിരക്കില്‍ ജില്ല 13 -ാം സ്ഥാനത്താണ്. (89.31 ശതമാനം).
- ജനസാന്ദ്രതയില്‍ ജില്ല 11-ാം സ്ഥാനത്താണ്. ( 627 ).
- പട്ടികജാതി ജനസംഖ്യാ ശതമാനത്തില്‍ ജില്ലാ 1 -ാം സ്ഥാനത്താണ്.
- ശിശു ലിംഗ നിരക്കില്‍ ( 0-6 വയസ്സു വരെ ) ജില്ല സംസ്ഥാന തലത്തില്‍ 5-ാം സ്ഥാനത്താണ്.
- സംസ്ഥാനത്തെ നഗര ജന സാന്ദ്രതയെക്കാള്‍ ( 4900 / ച. കീ.മീ ) കുറവാണ് പാലക്കാട് ജില്ലയിലെ നഗര ജന സാന്ദ്രത ( 4692 / ച. കീ.മീ ).
- കര്‍ഷകതൊഴിലാളികളുടെ ശതമാനത്തില്‍ ജില്ല 3-ാം സ്ഥാനത്താണ്.
- തൊഴിലാളികളുടെ കാര്യത്തില്‍ ജില്ല സംസ്ഥാനതലത്തില്‍ 7-ാം സ്ഥാനത്തും സ്ത്രീ തൊഴിലാളികളുടെ കാര്യത്തില്‍ 5-ാം സ്ഥാനത്തും പുരുഷ തൊഴിലാളികളുടെ കാര്യത്തില്‍ 4-ാം സ്ഥാനത്തും സ്ഥിതി ചെയ്യുന്നു.
- ജില്ലയില്‍ തൊഴിലാളികളുടെ കാര്യത്തില്‍ നഗരപ്രദേശത്ത് 5-ാം സ്ഥാനത്തും ഗ്രാമ പ്രദേശത്ത് 7-ാംസ്ഥാനത്തുമാണ്.
- സ്ത്രീ പുരുഷ അനുപാതത്തില്‍ ജില്ല 10-ാം സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ( 1067: 1000 ).