ഗ്രാമ വികസനം
സാധാരണ ഗ്രാമീണ ജനതയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് ഗ്രാമ വികസന പദ്ധതികള്ക്ക് രൂപം നല്കുന്നത്. പാവപ്പെട്ട ഗ്രാമീണ ജനതയുടെ ഭക്ഷണം, പാര്പ്പിടം എന്നീ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനനുസൃതമായ പദ്ധതികള്‍ ഗ്രാമ വികസന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്നു.
ആദ്യ കാലത്ത് ഗ്രാമ വികസന വകുപ്പിന്റെ പ്രവര്ത്തനങ്ങള്‍ ജില്ലാ കളക്ടറേറ്റിലാണ് നടത്തിയിരുന്നത്. സര്ക്കാര്‍ ഉത്തരവ് ( കൈയ്യെഴുത്ത് ) 5 / 1987 തീയതി 24.01.1987 പ്രകാരം 1987 ഫെബ്രുവരി 1 തിയതി ഗ്രാമ വികസന വകുപ്പ് രൂപീകരിച്ചതോടു കൂടി ജില്ലയില്‍ ഗ്രാമ വികസന വകുപ്പ് പ്രത്യേകമായി പ്രവര്ത്തനം ആരംഭിക്കുവാന്‍ തുടങ്ങി. വകുപ്പിന്റെ ജില്ലാ തലവന്‍ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ( ജനറല്‍ ) ആണ്. ജില്ലയില്‍ ഗ്രാമ വികസന പദ്ധതികളുടെ ഏകോപന ചുമതല ജില്ലാ കളക്ടര്ക്കാണ്. എന്നാല്‍ ജില്ലയില്‍ വകുപ്പിന്റെ പ്രവര്ത്തനങ്ങളുടെ നിയന്ത്രണവും മേല്നോട്ടവും ഗ്രാമ വികസന കമ്മീഷണര്ക്കാണ്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ വിവരങ്ങൾ
നമ്പര്‍ | ബ്ലോക്ക് പഞ്ചായത്ത് | ഔദ്യോഗിക മേല്‍വിലാസം | ഓഫീസ് ഫോണ്‍ / ഇമെയില്‍ |
---|---|---|---|
1 | ആലത്തൂര്‍ | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, ആലത്തൂര്‍ (പി.ഒ) | 04922222270, bdoalathur@gmail[dot]com |
2 | അട്ടപ്പാടി | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, അട്ടപ്പാടി (പി.ഒ) | 04924254060 poitdpatpy@gmail[dot]com |
3 | ചിറ്റൂര്‍ | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, ചിറ്റൂര്‍ (പി.ഒ) | 04923272241 bdoctr@gmail[dot]com |
4 | കൊല്ലെങ്കോട് | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, കൊല്ലെങ്കോട് (പി.ഒ) | 04923262373 bdokldpkd@gmail[dot]com |
5 | കുഴല്‍മന്ദം | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, കുഴല്‍മന്ദം (പി.ഒ) | 04922273284 bdokzm@gmail[dot]com |
6 | മലമ്പുഴ | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, മലമ്പുഴ (പി.ഒ) | 04912572014 bdompza@gmail[dot]com |
7 | മണ്ണാര്‍ക്കാട് | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, മണ്ണാര്‍ക്കാട് (പി.ഒ) | 04924222371 bdomnkd@gmail[dot]com |
8 | നെന്മാറ | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, നെന്മാറ (പി.ഒ) | 04923244218 bdonemmara@yahoo[dot]in |
9 | ഒറ്റപ്പാലം | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, ഒറ്റപ്പാലം (പി.ഒ) | 04662244254 bdootp@gmail[dot]com |
10 | പാലക്കാട് | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, പാലക്കാട് (പി.ഒ) | 04912543310 bdopkd@gmail[dot]com |
11 | പട്ടാമ്പി | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, പട്ടാമ്പി (പി.ഒ) | 04662212254 bdopattambi@gmail[dot]com |
12 | ശ്രീകൃഷ്ണപുരം | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, ശ്രീകൃഷ്ണപുരം (പി.ഒ) | 04662261221 bdoskp@gmail[dot]com |
13 | തൃത്താല | സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്, തൃത്താല (പി.ഒ) | 04662370307 bdotrithala@gmail[dot]com |