വെള്ളച്ചാട്ടങ്ങള്‍
ശിരുവാണി
(മണ്ണാര്‍ക്കാട് നിന്നും 46 ഉം പാലക്കാട് നിന്നും 48 ഉം കിലോമീറ്റര്‍ ദൂരം) കേരളത്തിന്റെ സഹോദര സംസ്ഥാനമായ തമിഴ്നാടിനു കുടിവെള്ളം ലഭ്യമാക്കുക എന്ന സോദ്ദേശ്യത്തോടുകൂടി കേരള സര്‍ക്കാര്‍ നിര്‍മ്മിച്ച ജലസംഭരണിയാണ് ശിരുവാണി. വനം വകുപ്പിന്റെ മണ്ണാര്‍ക്കാട് ഡിവിഷന്റെ പരിധിയില്‍ വരുന്ന ശിരുവാണിയിലേക്കുള്ള മാര്‍ഗ്ഗം, കാടിന്റെ പ്രക്യത്യാലുള്ള സൗന്ദര്യം കൊണ്ടും വന്യജീവി സമ്പത്ത് നേരില്‍ കാണാനുള്ള സൗഭാഗ്യവും കൊണ്ടും പ്രശസ്തമാണ്. സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു.
(അനുമതി നല്കുന്ന അധികാരി -മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോണ്‍- 04924-222574)
മീൻവല്ലം വെള്ളച്ചാട്ടം:
5 മുതല്‍ 45 മീറ്റര്‍ വരെ ഉയരത്തില്‍ തുപ്പനാട് പുഴയില്‍ നിന്നും ഉല്‍ഭവിക്കുന്ന മീന്‍വല്ലം വെള്ളച്ചാട്ടം പടിപടിയായി വ്യാപിച്ചുകിടക്കുന്നു. സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആസൂത്രണം ചെയ്തു വരുന്നു. പ്രേവേശനം നിയന്ത്രിക്കുന്നത് വി.എസ്.എസ്. ആണ്.
മംഗലം ഡാം
വളരെ പ്രശസ്തമായ മംഗലം ഡാം ( പാലക്കാട് നിന്നും 50 കി.മീ. ) മംഗലം നദിയുടെ പോഷകനദിയായ ചെറുകുന്നത്ത് പുഴയ്ക്കു കുറുകെ സ്ഥിതിചെയ്യുന്നു. മംഗലം ഡാമിന് അടുത്തായി സ്ഥിതിചെയ്യുന്ന കഞ്ചിയപ്പതി ( 20 കി.മീ. ), തിപ്പലി വെള്ളച്ചാട്ടം ( 10 കി.മീ. ), ആലിങ്കല്‍ വെള്ളച്ചാട്ടം ( 14 കി.മീ. ) എന്നിവയും സന്ദര്‍ശകര്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങളാണ്.
മണ്ണാമട വെള്ളച്ചാട്ടം :
ഉപ്പുകുളം, പൊന്‍പാറ ( എടത്തനാട്ടുകര ), വട്ടപ്പാറ ( പാലക്കയം ) വെള്ളച്ചാട്ടം എന്നിവ സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമാണ്. അട്ടപ്പാടി വിടവ് പത്താം ഹെയര്‍പിന്‍ വളവിനടുത്തുള്ള ഹനുമാന് കല്ല് നാളിതുവരെ ശ്രദ്ധിക്കപ്പെടാത്തതും പ്രശസ്തമാകാവുന്നതുമായ സ്ഥലമാണ്.