• Site Map
  • Accessibility Links
  • മലയാളം
Close

മറ്റു സ്ഥലങ്ങള്‍

ജയപ്രകാശ് നാരായണ്‍ സ്മൃതിവനം

കേരള തമിഴ്നാട് അതിര്ത്തിയില്‍ പാലക്കാട് കോയമ്പത്തുര്‍ ദേശീയപാതയില്‍ പാലക്കാടില്‍ നിന്നും 22 കീ.മീ. അകലെ വാളയാര്‍ നിഷിപ്ത വനത്തില്‍ 10 ഏക്ര വിസ്തൃതിയില്‍ ലോക്നായക് ജയപ്രകാശ് നാരായണ്‍ സ്മൃതിവനവും മാന്‍ പാര്ക്കും സ്ഥിതി ചെയ്യുന്നു. മാനും മറ്റു മൃഗങ്ങളും സ്വാന്ത്രത്തോടെ സഞ്ചരിക്കുന്നത് ഇവിടെ കാണുവാന്‍ കഴിയുന്നതാണ്.

ചൂലന്നൂർ മയിലാടുംപാറ മയില്‍ സങ്കേതം

പാലക്കാട് നഗരത്തില്‍ നിന്നും 30 കീ.മീ അകലെ പെരുങ്ങോട്ടുകുറുശ്ശിക്കടുത്ത് ചൂലനൂരിലാണ് മയില്‍ സങ്കേതം സ്ഥിതി ചെയ്യുന്നത്. ചെറുവനങ്ങളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്ത് ധാരാളം മയിലുകള്‍ കാണുവാന്‍ കഴിയുന്നതാണ്. ഗവേഷണത്തിനും മറ്റും മയില്‍ സങ്കേതത്തില്‍ സൗകര്യം ഏര്പ്പെുടുത്തിയിട്ടുണ്ട്.