Close

Home6-ml

ഏതാനും വാക്കുകള്‍ പാലക്കാടിനെ കുറിച്ച്

 

കരിമ്പനകളുടെയും നെല്‍പ്പാടങ്ങളുടെയും നാട്

പാലക്കാട് കേരളത്തിലെ പതിനാലു ജില്ലകളില്‍ തീരദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്. 32 മുതല്‍ 40 കീലോമീറ്റര്‍ വിസ്തൃതിയുളള പാലക്കാട് ചുരമാണ് കേരളത്തിന്റെ കവാടം. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിദ്യാഭ്യാസപരമായും വിനോദസഞ്ചാരപരമായും കൂടാതെ വികസന പ്രവര്ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും വിപുലവും വിസ്തൃതവുമായ സമീപനമാണ് ജില്ല കാഴ്ചവയ്ക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ധാരാളം കരിമ്പനകള്‍ ഉളളതിനാല്‍ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു.

പാലക്കാട് ജില്ലയില്‍ നിലവില്‍ 2 റവന്യു ഡിവിഷനുകളും 6 താലൂക്കുകളും 157 റവന്യു വില്ലേജുകളുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ 13 ബ്ലോക്ക് പഞ്ചായത്തുകളും 7 നഗരസഭകളും 88 ഗ്രാമീണ പഞ്ചായത്തുകളുമുണ്ട്. ജില്ലയുടെ ആസ്ഥാനം പാലക്കാട് പട്ടണമാണ്. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം കളക്ടറേറ്റിന് ഒരു കീലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.

കൂടുതൽ വായിക്കുക…

ഡോ. പി. സുരേഷ് ബാബു ഐ.എ.എസ്
ഡോ. പി. സുരേഷ് ബാബു IAS ജില്ലാ കളക്ടർ
ശ്രീ. പ്രതീഷ് കുമാർ IPS ജില്ലാ പോലീസ് മേധാവി
  • മലമ്പുഴ ഉദ്യാനം
    മലമ്പുഴ ഉദ്യാനം
  • നെല്ലിയാമ്പതി
    നെല്ലിയാമ്പതി
  • പാലക്കാട് കോട്ട
    പാലക്കാട് കോട്ട
  • സൈലൻറ് വാലി
    സൈലൻറ് വാലി
  • മലമ്പുഴ ഉദ്യാനം
  • നെല്ലിയാമ്പതി
  • പാലക്കാട് കോട്ട
  • സൈലൻറ് വാലി

പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങൾ

മലമ്പുഴ

പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ അതിവിശാലമായ ഡാമോടുകൂടി മനോഹരമായ പൂന്തോട്ടത്താല്‍ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മലമ്പുഴ. കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്ന ഉദ്യാനത്തോട് ചേര്‍ന്ന് സ്നേക്ക് പാര്‍ക്ക്, ശിലാ ഉദ്യാനം, റോപ്-വേ എന്നിവയും ഉണ്ട്.

നെല്ലിയാമ്പതി

സമുദ്രനിരപ്പില്‍നിന്നും 467 മുതല്‍ 1572 മീറ്റര്‍ ഉയരത്തില്‍ പാലക്കാടില്‍ നിന്നും 65 കീ.മീ അകലത്തില്‍ ഈ മനോഹരമായ ഹില്‍സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നു. ധാരാളം തേയിലതോട്ടങ്ങള്‍ കാണുവാന്‍ കഴിയുന്ന ഈ മലനിരകള്‍ പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു.

 

സൈലൻറ് വാലി

മണ്ണാര്‍ക്കാടില്‍ നിന്നും വടക്ക്പടിഞ്ഞാറായി 40 കി.മീ അകലത്തില്‍ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനത്തിന് 89.52 ച.കി.മീ വിസ്തൃതിയുണ്ട്. സാധാരണ വനപ്രദേശങ്ങളില്‍ കാണാറുളള ചീവീടുകളുടെ അഭാവമാണ് സഹ്യാദ്രി മലനിരകളിലെ നിത്യഹരിത വനപ്രദേശമായ സയലന്റ് വാലിയുടെ പ്രത്യേകത.

പാലക്കാട് കോട്ട

പാലക്കാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. 1766 ല്‍ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചിട്ടുളളത്. ഇപ്പോള്‍ കോട്ട ആര്‍ക്കിയോളിജക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.

 

ഏതാനും വാക്കുകള്‍
 

പാലക്കാട്

 

കേരളത്തിന്റെ ധാന്യപ്പുര എന്ന് വിശേഷിക്കപ്പെട്ട പാലക്കാട് മലകള്‍, കുന്നുകള്‍, പുഴകള്‍, കാടുകള്‍ എന്നിവയാല്‍ ഹരിതാഭമായ പ്രദേശമാണ്. പശ്ചിമഘട്ടത്തിലെ മലനിരകള്‍ക്കിടയില്‍ 40 കീ.മീ വീതിയില്‍ കിടക്കുന്ന പ്രകൃതിദത്ത പാതയായ പാലക്കാട് ചുരം വടക്ക് നിന്നുളള കേരളത്തിന്റെ കവാടം എന്നറിയപ്പെടുന്നു.

COTPA 2003

THE CIGARETTES AND OTHER TOBACCO PRODUCTS ( PROHIBITION OF ADVERTISEMENT AND REGULATION OF TRADE AND COMMERCE, PRODUCTION, SUPPLY AND DISTRIBUTION ) ACT,2003.

DDC Meeting of September 2017

DDC Meeting of October 2017

DDC Meeting of November 2017

DDC Meeting of December 2017

DDC Meeting of January 2018

DDC Meeting of February 2018

 

  • No New Notifications