Close

അണക്കെട്ടുകള്‍

കാഞ്ഞിരപ്പുഴ ഡാം

പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിനോട് ചേര്ന്നാണ് ഉദ്യാനം ഉളളത്. പാലക്കാട് നിന്നും 45 കീ.മീ. ദൂരമുളള ഈ ഉദ്യാനത്തിലെ അണക്കെട്ടിന് അകലെയായി നിത്യഹരിത വനമായ വെറ്റിലചോല സ്ഥിതി ചെയ്യുന്നു. ഉദ്യാനത്തിന് പശ്ചാതലമൊരുക്കി മനോഹരമായ വാക്കോടന്‍ മല കാണപ്പെടുന്നു. ജലസംഭരണി മലകളാല്‍ ചുറ്റപ്പെട്ടിട്ടുളളതും ശിശിരകാലത്ത് മലകള്‍ മഞ്ഞുകണങ്ങളാല്‍ മൂടപ്പെട്ടിരുക്കുകയും ചെയ്യും.

മംഗലം ഡാം

മംഗലം പുഴയുടെ കൈവഴിയായ ചെറുകുന്നത് പുഴയൂടെ കുറുകെയാണ് മംഗലം അണക്കെട്ട് നിര്മ്മിച്ചിട്ടുളളത്. അണക്കെട്ടിനോട് ചേര്ന്നായണ് മനോഹരമായ ഉദ്യാനം നിര്മ്മിച്ചിട്ടുളളത്. പാലക്കാടില്‍ നിന്നും 50 കീ.മീ. ദൂരത്താണ് ഉദ്യാനം. മംഗലം അണക്കെട്ടില്‍ നിന്നും 20 കീ.മീ. അകലെയുളള കുറിച്ചിയാര്പ്പമതി, 10 കീ.മീ. അകലെയുളള തിപ്പലി വെളളച്ചാട്ടം, 14 കീ.മീ. അകലെയുളള അലിങ്കല്‍ വെളളച്ചാട്ടം എന്നിവ മറ്റു ആകര്ഷണ കേന്ദ്രങ്ങളാണ്.

ചുള്ളിയാർ ഡാം

ചുളളിയാര്‍ അണക്കെട്ട് പാലക്കാട് നിന്നും 40 കീ.മീ അകലെ പശ്ചിമ ഘട്ട മലനിരകളുടെ അടിവാരത്ത് ചുളളിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയുടെ കൈവഴിയായ ചുളളിയാര്പ്പുഴയിലാണ് അണക്കെട്ട് നിര്മ്മിച്ചിട്ടുളളത്. ചുളളിയാര്‍ അണക്കെട്ടില്‍ നിന്നും നോക്കിയാല്‍ ഉറപ്പുളള മലയുടെ അതിമനോഹരമായ കാഴ്ച്ച ആസ്വദിക്കാവുന്നതാണ്. ചപ്പക്കാട് പട്ടികജാതി കോളിയിലെ വെളളരാംകുന്നിലെ പുരാതന ശീലാചിത്രം ചുളളിയാര്‍ ഡാമിനു സമീപമുളള മറ്റൊരു ആകര്ഷാണ കേന്ദ്രമാണ്.

വാളയാർ ഡാം

വാളയാര്‍ അണക്കെട്ട് കല്പ്പാത്തിപ്പുഴയുടെ പോഷക നദിയായ വാളയാര്പ്പുഴയുടെ കുറുകെയാണ് അണക്കെട്ട് പണികഴിപ്പിച്ചിട്ടുളളത്. പാലക്കാട് നിന്നും 25 കീ.മീ അകലെയുളള അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തെ ജലസേചനത്തിനായി അണക്കെട്ടില്‍ നിന്നുളള വെളളം ഉപയോഗിക്കുന്നു. തമിഴ്നാട്ടിന്റെ അതിര്ത്തി പ്രദേശത്തോട് ചേര്ന്നുനില്കുന്ന അണക്കെട്ടും സമീപ പ്രദേശങ്ങളും വളരെ മനോഹരമായിട്ടുളളതും വിനോദ സഞ്ചാരത്തിന് വളരെ യുക്തമായ സ്ഥലവുമാണ്.

പോത്തുണ്ടി ഡാം

പാലക്കാട് നഗരത്തില്‍ നിന്നും 40 കീ.മീ അകലെ നെന്മാറ – നെല്ലിയാമ്പതി പാതയില്‍ അയിലൂര്പ്പുഴയുടെ പോഷകനദിയായ മീച്ചാടിപ്പുഴ, പാടിപ്പുഴ എന്നിവയ്ക്ക് കുറുകെയാണ് അണക്കെട്ട് പണികഴിപ്പിച്ചിട്ടുളളത്. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ 12 ഹെക്ടര്‍ സ്ഥലത്തെ അയക്കെട്ട് പ്രദേശത്തെ ജലസേചനത്തിന് അണക്കെട്ട് ഉപകരിക്കുന്നു. അണക്കെട്ടിനോട് ചേര്ന്ന് അതിമനോഹരമായ പൂന്തോട്ടം ഒരിക്കിയിട്ടുളളതാണ്.