Close

പറമ്പിക്കുളം

ദിശ

പറമ്പിക്കുളം വന്യജീവി സങ്കേതം: പാലക്കാട് നഗരത്തില്‍ നിന്നും 98 കീ.മീ അകലെ തമിഴ്നാട് അതിര്ത്തിയോട് ചേര്ന്ന് 285 ച.കീ.മീ. ല്‍ പരന്ന് കിടക്കുന്ന വന്യജീനി സങ്കേതമാണ് പറമ്പിക്കുളം. അപൂര്വാമായ മിക്ക വന്യ ജീവികളുടെയും ആവാസ്ഥ കേന്ദ്രമാണ് ഇവിടെ. തുണക്കടവില്‍ വനത്തിനകത്ത് നിര്മ്മിച്ചിട്ടുളള വുഡ് ഹൗസില്‍ താമസിക്കുവാന്‍ മുന്ക്കൂട്ടി ബുക്കു ചെയ്യാവുന്നതാണ്. ഏകദേശം 360 വര്ഷത്തോളം പഴക്കമുളളതും 6.57 മീറ്റര്‍ വണ്ണമുളളതും 48.5 മീറ്റര്‍ നീളമുളളതുമായ ‘കന്നിമാരി’ തേക്ക് ഈ വന്യജീനി സങ്കേതതില്‍ കാണുവാന്‍ കഴിയുന്നതാണ്. പറമ്പിക്കുളം ജലസംഭരണിയില്‍ ബോട്ടിംഗ് നടത്തുന്നതിന് സൗകര്യമുണ്ട്. കേരള സംസ്ഥാന വനം വകുപ്പിന്റെ തുണക്കടവ്, ആനപ്പാടി എന്നിവടങ്ങളിലെ റസ്റ്റ് ഹൗസുകളില്‍ താമസത്തിന് സൗകര്യമുണ്ട്.

അനുമതിക്കും താമസത്തിനുമായി ബന്ധപ്പെടേണ്ട വിലാസം :

ദി വൈല്ഡ് ലൈഫ് വാര്ഡന്‍
പറമ്പിക്കുളം വന്യജീവി ഡിവിഷന്‍
ആനപ്പാട്, പൊളളാച്ചി വഴി
ചിറ്റൂര്‍, പാലക്കാട്
ഫോണ്‍ നം. : 04253277233, 9447979102
വെബ്സൈറ്റ് : www.parambikulam.org

ചിത്രസഞ്ചയം

  • മലയണ്ണാൻ
    മലയണ്ണാൻ
  • പറമ്പിക്കുളത്ത്‌ നിന്നും
    പറമ്പിക്കുളത്ത്‌ നിന്നും
  • ഓമനപ്രാവ്
    ഓമനപ്രാവ്

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

പറമ്പിക്കുളത്ത്‌ നിന്ന് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാന താവളം ആണ്‌. 95 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളത്തിലേക്ക് പറമ്പിക്കുളത്ത്‌ നിന്ന് 156 കിലോമീറ്റർ ദൂരമുണ്ട്.

ട്രെയിന്‍ മാര്‍ഗ്ഗം

പാലക്കാട് റെയിൽവേ സ്റ്റേഷൻ 79 കി.മീ, തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ 113 കി.മീ.

റോഡ്‌ മാര്‍ഗ്ഗം

പാലക്കാട് നിന്ന് 76 കി. മീ, തൃശൂരിൽ നിന്ന് 112 കി.മീ, കോയമ്പത്തൂർ നിന്നും 84 കി.മീ, കൊച്ചിയിൽ നിന്നും 189 കി.മീ, കോഴിക്കോട് നിന്നും 204 കി.മീ.