Close

പാലക്കാട് കോട്ട

ദിശ

പാലക്കാട് കോട്ട / ടിപ്പുവിന്റെ കോട്ട : പ്രവേശനസമയം 08:00-18:00 hrs.
പാലക്കാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. 1766 ല്‍ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചിട്ടുളളത്. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം കോട്ട പിടിച്ചെടുക്കുകയും 1790 ല്‍ ആയത് പുതുക്കി പണിയുകയും ചെയ്യതു. ഇപ്പോള്‍ കോട്ട ആര്‍ക്കിയോളിജക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.

രാവിലെ 08.00 മണി മുതല്‍ വൈകുന്നേരം 06.00 മണിവരെ സന്ദര്‍ശക്കര്‍ക്കായി കോട്ട തുറന്നു കൊടുക്കുന്നുണ്ട്. പാലക്കാട് സബ് ജയില്‍ കോട്ടയ്ക്കത്താണ് പ്രവര്‍ത്തിക്കുന്നത്. കൺസർവേഷൻ അസിസ്റ്റൻറ്,
പാലക്കാട് കോട്ട.
ഫോൺ: 04912500171.

ചിത്രസഞ്ചയം

  • പാലക്കാട് കോട്ട
    പാലക്കാട് കോട്ട

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

പാലക്കാട് നഗരത്തിൽ സ്ഥിതിചെയ്യുന്ന കോട്ടയിൽ നിന്ന് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാന താവളം ആണ്‌. 68 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളത്തിലേക്ക് 112 കിലോമീറ്റർ ദൂരമുണ്ട്.

ട്രെയിന്‍ മാര്‍ഗ്ഗം

പാലക്കാട് നഗരത്തിൽ 2 റെയിൽവേ സ്റ്റേഷനുകളുണ്ട്. പാലക്കാട് ടൌൺ റെയിൽവേ സ്റ്റേഷൻ 3 കി.മീ. പാലക്കാട് ജംഗ്ഷൻ (ഒലവക്കോട്) റെയിൽവേ സ്റ്റേഷൻ 6 കി.മീ.

റോഡ്‌ മാര്‍ഗ്ഗം

പാലക്കാട് നഗരത്തിൽ സ്ഥിതിചെയ്യുന്ന കോട്ടയിലേക്ക് തൃശൂരിൽ നിന്ന് 64 കി.മീ, കോയമ്പത്തൂർ നിന്നും 52 കി.മീ, കൊച്ചിയിൽ നിന്നും 141 കി.മീ, കോഴിക്കോട് നിന്നും 130 കി.മീ. ദൂരമുണ്ട്.