എംപ്ലോയിമെന്റ്
ജില്ലാ എംപ്ലോയിമെന്റ് എക്സേഞ്ച്
എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ പ്രധാന കര്‍ത്ത്യവ്യം തൊഴില്‍ ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും തമ്മില്‍ കൂടിചേരുന്നതിന് അവസരമൊരുക്കുകയെന്നുളളതാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, പ്രാവീണ്യം എന്നിവയുളള ഉദ്യോഗാര്‍ത്ഥികളെ അതാത് ഉദ്യോഗങ്ങള്‍ക്കായി ചുരുങ്ങിയ സമയത്തിനുളളില്‍ വകുപ്പില്‍ നിന്നും സംഭാവന ചെയ്യുന്നു.
വകുപ്പില്‍ വിഭാവനം ചെയ്യ്തിട്ടുളള ലക്ഷ്യം നേടുന്നതിനായി എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ തൊഴില്‍ രഹിതരുടെ പേര് ചേര്‍ക്കല്‍, പുതുക്കല്‍, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവുകളിലേക്ക് തെരെഞ്ഞടുക്കലും ശിപാര്‍ശ ചെയ്യലും എന്നിവയ്ക്കായി കഠിന പ്രയത്നം ചെയ്യുന്നുണ്ട്. വകുപ്പ് അതിന്റെ സേവനം നിര്‍വഹിക്കുന്നത് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുളള മറ്റു വകുപ്പുകളുമായി ചേര്‍ന്നുളള ശൃംഖലകളിലൂടെയാണ്.
തൊഴില്‍ മേഖലയില്‍ നിലവിലുളള മാറ്റത്തിനുസരിച്ച് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ അന്വേഷകരെ നല്‍കുന്നതു കൂടാതെ ഉദ്യോഗാര്‍ത്ഥികളെ സ്വയം തൊഴില്‍ നേടുന്നതിനായും സേവനങ്ങള്‍ നല്‍കുന്നുണ്ട്. അതാത് കാലങ്ങളിലെ മാറ്റത്തിനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റബേസുകളില്‍ ഒന്നാണ് എംപ്ലോയ്മെന്റ് വകുപ്പിന്റെത്.
ജില്ലാ എംപ്ലോയിമെന്റ് ഓഫീസിലെ തലവന്‍ ജില്ലാ എംപ്ലോയിമെന്റ് ഓഫീസറാണ്. ഓഫീസറെ ഓഫീസ് കര്‍ത്ത്യവ്യങ്ങളില്‍ എംപ്ലോയിമെന്റ് ഓഫീസര്‍ (എസ്.ഇ.) എംപ്ലോയിമെന്റ് ഓഫീസര്‍ ( വി.ജി.), ജൂനിയര്‍ സൂപ്രണ്ട്മാര്‍ എന്നിവര്‍ സഹായിക്കുന്നു. ജില്ലയില്‍ ജില്ലാ ഓഫീസ് കൂടാതെ താലൂക്ക് എംപ്ലോയിമെന്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 4 താലൂക്ക് എംപ്ലോയിമെന്റ് ഓഫീസുകളുണ്ട്. ജില്ലയിലുളള താലൂക്ക് എംപ്ലോയിമെന്റ് ഓഫീസുകളിലെ മേല്‍നോട്ടം ജില്ലാ എംപ്ലോയിമെന്റ് ഓഫീസര്‍ക്കാണ്. ഇതിനു പുറമെ ഹ്യൂമന്‍ റിസോഴ്സ് യൂണിറ്റിന്റെ നിയന്ത്രണത്തില്‍ ജില്ലാ ഓഫീസിനോട് ചേര്‍ന്ന് എംപ്ലോയ്ബ്ലിറ്റി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ഥാനം :-
ജില്ലാ എംപ്ലോയിമെന്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത് പാലക്കാട് സിവില്‍ സ്റ്റേഷനിലാണ്. സിവില്‍ സ്റ്റേഷന്‍ പാലക്കാട് കെ.എസ്.ആര്‍.റ്റി.സി. ബസ് സ്റ്റേഷനില്‍ നിന്നും 2 കീ.മീ. ഉം പാലക്കാട് ജങ്കഷന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും 5 കീ.മീ. ഉം കോയമ്പത്തൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും 60 കീ.മീ. ഉം ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു.
- ടൗണ്‍ എംപ്ലോയിമെന്റ് ഓഫീസുകളില്‍ ചിറ്റൂര്‍ ടൗണ്‍ എംപ്ലോയിമെന്റ് ഓഫീസു് മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിമേട് ചിറ്റൂരിലും,
- ആലത്തൂര്‍ ടൗണ്‍ എംപ്ലോയിമെന്റ് ഓഫീസു് മിനി സിവില്‍ സ്റ്റേഷന്‍, സ്വാതി കവല, ആലത്തൂരിലും
- മണ്ണാര്‍ക്കാട് ടൗണ്‍ എംപ്ലോയിമെന്റ് ഓഫീസു് മിനി സിവില്‍ സ്റ്റേഷന്‍, കോടതിപ്പടി മണ്ണാര്‍ക്കാടും
- ഷൊര്‍ണ്ണൂര്‍ ടൗണ്‍ എംപ്ലോയിമെന്റ് ഓഫീസു് സുലു പാലസ്, പോസ്റ്റ് ഓഫീസ് റോഡ്, ഷൊര്‍ണ്ണൂരും സ്ഥിതി ചെയ്യുന്നു.
ആഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
ഓഫീസ് | ഫോണ്‍ | ഇ മെയില്‍ |
---|---|---|
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, പാലക്കാട് | 0491-2505204 | deepkd[dot]emp[dot]lbr@kerala[dot]gov[dot]in |
ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസ്, ചിറ്റൂര്‍ | 0492-3224297 | teechtr[dot]emp[dot]lbr@kerala[dot]gov[dot]in |
ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസ്, ആലത്തൂര്‍ | 0492-2222309 | teealtr[dot]emp[dot]lbr@kerala[dot]gov[dot]in |
ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസ്, മണ്ണാര്‍ക്കാട് | 0492-4222508 | teemkd[dot]emp[dot]lbr@kerala[dot]gov[dot]in |
ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസ്, ഷൊര്‍ണ്ണൂര്‍ | 0466-2224333 | teeshnr[dot]emp[dot]lbr@kerala[dot]gov[dot]in |