Close

പറമ്പിക്കുളം

പറമ്പിക്കുളം വന്യജീവി സങ്കേതം: പാലക്കാട് നഗരത്തില്‍ നിന്നും 98 കീ.മീ അകലെ തമിഴ്നാട് അതിര്ത്തിയോട് ചേര്ന്ന് 285 ച.കീ.മീ. ല്‍ പരന്ന് കിടക്കുന്ന വന്യജീനി സങ്കേതമാണ് പറമ്പിക്കുളം. അപൂര്വാമായ മിക്ക വന്യ ജീവികളുടെയും ആവാസ്ഥ കേന്ദ്രമാണ് ഇവിടെ. തുണക്കടവില്‍ വനത്തിനകത്ത് നിര്മ്മിച്ചിട്ടുളള വുഡ് ഹൗസില്‍ താമസിക്കുവാന്‍ മുന്ക്കൂട്ടി ബുക്കു ചെയ്യാവുന്നതാണ്. ഏകദേശം 360 വര്ഷത്തോളം പഴക്കമുളളതും 6.57 മീറ്റര്‍ വണ്ണമുളളതും 48.5 മീറ്റര്‍ നീളമുളളതുമായ ‘കന്നിമാരി’ തേക്ക് ഈ വന്യജീനി സങ്കേതതില്‍ കാണുവാന്‍ കഴിയുന്നതാണ്. പറമ്പിക്കുളം ജലസംഭരണിയില്‍ ബോട്ടിംഗ് നടത്തുന്നതിന് സൗകര്യമുണ്ട്. കേരള സംസ്ഥാന വനം വകുപ്പിന്റെ തുണക്കടവ്, ആനപ്പാടി എന്നിവടങ്ങളിലെ റസ്റ്റ് ഹൗസുകളില്‍ താമസത്തിന് സൗകര്യമുണ്ട്.

അനുമതിക്കും താമസത്തിനുമായി ബന്ധപ്പെടേണ്ട വിലാസം :

ദി വൈല്ഡ് ലൈഫ് വാര്ഡന്‍
പറമ്പിക്കുളം വന്യജീവി ഡിവിഷന്‍
ആനപ്പാട്, പൊളളാച്ചി വഴി
ചിറ്റൂര്‍, പാലക്കാട്
ഫോണ്‍ നം. : 04253277233, 9447979102
ഇ-മെയില്‍ : parambikulam@forest.kerala.gov.in