Close

ഉദ്യാനങ്ങൾ

മലമ്പുഴ

മലമ്പുഴ അണക്കെട്ട് ഉദ്യാനം: പാലക്കാട് നഗരത്തില്‍ നിന്നും 10 കീ.മീ. അകലെയുളള മലമ്പുഴ ഉദ്യാനം പ്രമുഖ്യമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ അതിവിശാലമായ ഡാമോടുകൂടി മനോഹരമായ പൂന്തോട്ടത്താല്‍ രമണീയമായി സ്ഥിതി ചെയ്യുന്നു.

കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്ന ഉദ്യാനം മനോഹരങ്ങളായ റോസാപ്പൂക്കളാലും ജലധാരായന്ത്രങ്ങളാലും അതിമോഹനമായ പൂല്ത്ത കിടികളാലും വിസ്തൃതമായിരിക്കുന്നു. കാനായി കുഞ്ഞിരാമന്റെ ശിലാശില്പം ” യക്ഷി ” ഉദ്യാനത്തിന് പ്രത്യേക ചാരുത നല്കുന്നു. തൂക്കുപാലം, ബോട്ടു സവാരി , മിനി ജലവൈദ്യുതി നിലയം എന്നിവ ഉദ്യാനത്തിന്റെ പ്രത്യേകതകളാണ്.

ഉദ്യാനത്തോട് ചേര്ന്ന് സ്നേക്ക് പാര്ക്ക്, ശിലാ ഉദ്യാനം, റോപ് വേ, ശുദ്ധജല അക്വാറിയം എന്നിവയും ഉണ്ട്. ഉദ്യാനം രാവിലെ 10.00 മണിയ്ക്ക് തുറന്ന് വൈകുന്നേരം 07.30 മണിയ്ക്ക് അടക്കുന്നു. ഉദ്യാനം ദേശീയ അവധി ദിവസങ്ങളിലും ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും വിശേഷാവസരങ്ങളിലും ദീപാലംകൃതമാക്കാറുണ്ട്. ഉദ്യാനത്തിനകത്ത് ബോട്ടിംഗ് നടത്തുന്നതിനുളള സൗകര്യവുമുണ്ട്.

റോപ്പ് വേ : റോപ് വേ മലമ്പുഴ ഉദ്യാനത്തിനു കുറുകെ 20 മിനിറ്റു നേരം സാഹസികവും ആനന്ദകരവുമായ ആകാശയാത്ര പ്രദാനം ചെയ്യുന്നു. സ്വര്ഗ്ഗ സമാനമായ ഉദ്യാന ദൃശ്യവും വിസ്തൃതമായ ജലസംഭരണിയും അംബര ചുംബികളായ മലകളുടെയും അഭൗമ സൗന്ദര്യം യാത്രയില്‍ ആസ്വദിക്കാവുന്നതാണ്. തെക്കേ ഇന്ത്യയില്‍ ഇത്തരത്തിലുളള ആദ്യത്തെ സംരഭ്യമാണ് ഇവിടെത്തേത്. കാലത്ത് 10.00 മണിമുതല്‍ 01.00 മണിവരെയും ഉച്ച തിരിഞ്ഞ് 02.30 മണിമുതല്‍ വൈകുന്നേരം 08.00 മണിവരെയും ആണ് പ്രവ്രത്ത്ന സമയം.
വിളിക്കേണ്ട നമ്പര്‍ : 0491 – 2815129

ശിലാ ഉദ്യാനം / റോക്ക് ഗാർഡൻ: ശിലാ ഉദ്യാനം മനോഹരവും അതുല്യവുമായ ശിലാ ഉദ്യാനം മലമ്പുഴ ഉദ്യാനത്തിനു സമീപം സ്ഥിതി ചെയ്യുന്നു. പുനരുപയോഗം, പരിസ്ഥിതിശാസ്ത്രം, മനുഷ്യന്റെ നെര്സ്സ്ഗീക കഴിവ് എന്നിവയാണ് ഉദ്യാനം നല്കുന്ന സന്ദേശം. ഇന്ത്യയിലെ രണ്ടമത്തെ ശിലാ ഉദ്യാനമാണ് മലമ്പുഴയിലുളളത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം 6 മണിവരെയാണ് സന്ദര്ശന സമയം. ജില്ലാ വിനോദ സഞ്ചാര പ്രമോഷന്‍ കൗന്സിലാണ് ശിലാ ഉദ്യാനം നടത്തുന്നത്.

ഫാൻറ്റസി പാർക്ക്:

പാലക്കാട് – മലമ്പുഴ പാതയില്‍ മലമ്പുഴ ഉദ്യാനത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന അമ്യൂസ്മെന്റ് പാര്ക്കാണ് ഫാന്റ്റിസി പാര്ക്ക്. കാലത്ത് 10.00 മണിമുതല്‍ വൈകുന്നേരം 06.00 മണിവരെയാണ് പാര്ക്കിന്റെ പ്രവര്ത്തി സമയം. വിളിക്കേണ്ട നമ്പര്‍ : 0491 – 2815122, 2815124.

വാടിക ഉദ്യാനം

പാലക്കാട് നഗരഹൃദയത്ത് കോട്ടയ്ക്കു സമീപം വളരെ ആകര്ഷകമായ രീതിയില്‍ നിര്മ്മിച്ചിട്ടുളള ഒരു ചെറിയ ഉദ്യാനമാണ് വാടിക. വാടികയോട് ചേര്ന്ന് കരിങ്കലില്‍ തീര്ത്ത ചെറിയ ശില്പങ്ങലോട് കൂടിയ പൂന്തോട്ടവും ഉണ്ട്. ജില്ലാ വിനോദ സഞ്ചാര പ്രമോഷന്‍ കൗന്സിലാണ് വാടിക ഉദ്യാനം നടത്തുന്നത്.

കാഞ്ഞിരപ്പുഴ ഉദ്യാനം

പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിനോട് ചേര്ന്നാണ് ഉദ്യാനം ഉളളത്. പാലക്കാട് നിന്നും 45 കീ.മീ. ദൂരമുളള ഈ ഉദ്യാനത്തിലെ അണക്കെട്ടിന് അകലെയായി നിത്യഹരിത വനമായ വെറ്റിലചോല സ്ഥിതി ചെയ്യുന്നു. ഉദ്യാനത്തിന് പശ്ചാതലമൊരുക്കി മനോഹരമായ വാക്കോടന്‍ മല കാണപ്പെടുന്നു. ജലസംഭരണി മലകളാല്‍ ചുറ്റപ്പെട്ടിട്ടുളളതും ശിശിരകാലത്ത് മലകള്‍ മഞ്ഞുകണങ്ങളാല്‍ മൂടപ്പെട്ടിരുക്കുകയും ചെയ്യും.

മംഗലം ഡാം ഉദ്യാനം

മംഗലം പുഴയുടെ കൈവഴിയായ ചെറുകുന്നത് പുഴയൂടെ കുറുകെയാണ് മംഗലം അണക്കെട്ട് നിര്മ്മിച്ചിട്ടുളളത്. അണക്കെട്ടിനോട് ചേര്ന്നായണ് മനോഹരമായ ഉദ്യാനം നിര്മ്മിച്ചിട്ടുളളത്. പാലക്കാടില്‍ നിന്നും 50 കീ.മീ. ദൂരത്താണ് ഉദ്യാനം. മംഗലം അണക്കെട്ടില്‍ നിന്നും 20 കീ.മീ. അകലെയുളള കുറിച്ചിയാര്പ്പമതി, 10 കീ.മീ. അകലെയുളള തിപ്പലി വെളളച്ചാട്ടം, 14 കീ.മീ. അകലെയുളള അലിങ്കല്‍ വെളളച്ചാട്ടം എന്നിവ മറ്റു ആകര്ഷണ കേന്ദ്രകേന്ദ്രങ്ങളാണ്.